ഒരു മോഡേൺ മലയാളി രോദനം.
“മലയാളം ഞാൻ മറന്നു പോയോ?” – ഈ അടുത്ത കാലത്ത് എന്നെ ഏറ്റവും കുഴപ്പിച്ച, ആശങ്കപ്പെടുത്തിയ, വിഷമിപ്പിച്ച ചോദ്യം. ഡൽഹിയിൽ എത്തി ഒന്നര വർഷമായ എനിക്ക് ഒരു കൊച്ചു ഡൽഹിക്കാരിയുടെ ഛായ ഒക്കെ വന്നു തുടങ്ങി. കെട്ടും മട്ടും ഭാവവും ഒക്കെ മാറിയല്ലോ എന്ന നാട്ടിൽ ഉള്ള ചേച്ചിമാരുടെ ചെറിയ 'കുത്തും' , കണ്ടു പഴക്കം വന്നിട്ടും ഇന്നും അത്ഭുതത്തോടെ നോക്കുന്ന പൂവാലൻ ചേട്ടന്മാരും എല്ലാം മേൽപറഞ്ഞ ഡൽഹിക്കാരിയെ ഉണർത്തി കൊണ്ടിരിക്കുകയാണ്. ഈ രൂപമാറ്റത്തിനും ആശയരൂപീകരണത്തിനും ഇടയിൽ നഷ്ടപ്പെട്ടു പോയ ഒന്നുണ്ട് – എന്‍റെ ഭാഷ, മലയാളം. ഡൽഹി ഒരു കുഞ്ഞു മലയാളി കോളനി ആയതുകൊണ്ട് മലയാളം സംസാരിക്കുന്നതിന് കുറവൊന്നുമില്ല. അല്ലെങ്കിലും ആദ്യമായി പറഞ്ഞു തുടങ്ങിയ ഭാഷ എങ്ങനെയാ മറക്കുന്നത് അല്ലേ? എന്നാൽ അല്ല. മലയാളം മറന്നുപോകുക എന്നത് ഒരു റിയാലിറ്റി ആണ്. സംശയം ഉണ്ടെങ്കിൽ ഞാൻ ഈ പോസ്റ്റിൽ എത്ര 'ആംഗലേയ' പദങ്ങൾ ഉപയോഗിച്ചു എന്ന് നോക്കു… എഴുത്ത് സാരമില്ല എന്നു കരുതാം; പക്ഷെ സംസാരമോ? മലയാളം...